ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ നിരത്തുകൾ വീണ്ടും വാഹനങ്ങളാൽ സജീവമാവുകയാണ്. കൊവിഡ് രോഗ ബാധയിൽ കുറവ് വന്നതോടെയാണ് ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇളവുകൾ നൽകുമ്പോൾ നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.ഈ വിഷയത്തിൽ പ്രതികരിച്ച് അഡ്വ ഹരീഷ് വാസുദേവൻ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പടച്ചു വിടുന്ന ലോക്ഡൗണ് നിയന്ത്രണ ഉത്തരവുകളിലെ മണ്ടത്തരങ്ങളും അസംബന്ധങ്ങളും നോക്കാൻ ചീഫ്സെക്രട്ടറിക്കും സർക്കാരിനും സമയം ഉണ്ടാകുമോ?
ഷോപ്പിംഗിനു കല്യാണക്കത്ത് നിർബന്ധം. 20 പേരെ വിളിക്കേണ്ട കല്യാണത്തിനു ആരാണ് സാറേ ക്ഷണകത്ത്‌ അടിക്കുന്നത് എന്നു ചോദിക്കാൻ തലയിൽ ആൾത്താമസമുള്ള ഒരാൾ പോലും കൂടെയില്ലേ? ക്ഷണകത്ത്‌ അടിക്കേണ്ട പ്രസോ, ഡിസൈൻ കടയോ തുറന്നിട്ടുമില്ല.
സ്പെയർ പാർട്‌സ് കട തുറക്കുന്ന ദിവസം വർക്ക് ഷോപ്പ് തുറക്കാൻ അനുവാദമില്ല !!
ജനപ്രതിനിധികളുമായോ സ്വന്തമായി ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടി വരുന്നവരുമായോ consult ചെയ്യാതെ, ഉദ്യോഗസ്ഥർ ലോക്ഡൗണ് ഉത്തരവുകൾ ഇറക്കുന്നതിന്റെ പ്രശ്നമാണ് മിക്കതും. DDMA എന്ന സംവിധാനമേയില്ലാ !! ചർച്ചയില്ലാ !!
കളക്ടർമാർ തീരുമാനം എടുക്കുന്നു, DDMA യിൽ വെച്ചു പാസാക്കുന്നു. പലവിധ അഭിപ്രായങ്ങൾ ഉയർന്നു ചർച്ച നടക്കുന്ന decision making process DDMA യിൽ നടന്നാൽ മാത്രമേ ശരിയായ ജനാധിപത്യം സാധമാകൂ.
ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ പരമാവധി കുറച്ചു, എന്നാൽ യുക്തിസഹമായി എങ്ങനെ നിയന്ത്രണങ്ങൾ നടപ്പാക്കും എന്നു ആലോചിക്കുന്ന ഫോറത്തിൽ കാറ്റും വെളിച്ചവും കടക്കണം.

Leave a Reply

Your email address will not be published. Required fields are marked *