ദേവികുളം തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്.
യു ഡി എഫ് സ്ഥാനാർഥി ഡി കുമാറിന്റെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി രാജയുടെ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. രൂപീകൃതമായത് മുതല്‍ പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്നായിരുന്നു ഡി കുമാറിന്റെ വാദം.
മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അദ്ദേഹവും ഇതേ പള്ളിയില്‍ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
