അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങി. സംഭവത്തിൽ വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെ ഷ്യൽ ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്ന് കേസ് അവസാനിപ്പിക്കുന്നതിനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
നാരായണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാൻ കൈക്കൂലി നൽകിയതിൻ്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണൻ കൈമാറി. സ്വത്ത് സമ്പാദന കേസ് തുടരന്വേഷണം നട ത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.
