കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗിയുടെ അതിക്രമം. കാപ്പിൽ സ്വദേശി ദേവരാജനാണ് ആശുപത്രിയിൽ ആക്രമണം അഴിച്ചുവിട്ടത്.

ഇന്ന് പുലർച്ചെ കാലിന് മുറിവേറ്റ് ചികിത്സ തേടിയെത്തിയ ദേവരാജൻ നഴ്‌സിങ് റൂമില്‍ അതിക്രമിച്ചുകയറി കത്രിക കൈക്കലാക്കിയ ഇയാള്‍ യാതൊരു പ്രകോപനവുമില്ലാതെ നഴ്‌സിനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഇത് തടയാനെത്തിയ സുരക്ഷാ ജീവനക്കാരനെയും പോലീസ് ഹോംഗാര്‍ഡിനെയും കുത്തിപരിക്കേല്‍പ്പിച്ചു. ഡോക്ടറും പോലീസുകാരും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഒടുവില്‍ പോലീസും മറ്റുള്ളവരും ഏറെ ബലംപ്രയോഗിച്ചാണ് പ്രതിയെ കീഴടക്കിയത്.

ദേവരാജന്റെ ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഷാഹിന, ജീവനക്കാരായ രാമചന്ദ്രന്‍, മനോജ് എന്നിവര്‍ക്കും പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ പോലീസുകാരായ ശിവകുമാര്‍, ശിവന്‍ എന്നിവര്‍ക്കും പരിക്കേറ്റു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതി നിലവില്‍ ചികിത്സയിലാണ്. ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *