ഹരിയാനയിലെ രണ്ട് യുവാക്കൾക്കെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ ശേഷം പിൻവലിക്കാൻ പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. സംഭവത്തിൽ നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ മീഡിയ കമ്പനിയിൽ വെബ് ഡിസൈനറായ ഇരുപത്തിരണ്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയാണ് യുവതി ആവശ്യപ്പെട്ടത്.

മാർച്ച് 17 നാണ് ഫേസ്ബുക്ക് സുഹൃത്തായ യുവാവിനും സുഹൃത്തിനുമെതിരെ സെക്ടർ 53 പൊലീസ് സ്റ്റേഷനിൽ യുവതി ബലാത്സംഗ പരാതി നൽകിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് തന്നെ വീട്ടിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പരാതിയുടെ പേരിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് കേസ് ഒഴിവാക്കാമെന്നും പരാതി പിന്‍വലിക്കാനായി രണ്ടു ലക്ഷം രൂപ തരണമെന്നും യുവതി യുവാക്കളോട് ആവശ്യപ്പെട്ടത്.
പോലീസ് കേസ് ആക്കിയതോടെ ഭയന്ന് പോയ യുവാക്കളിൽ ഒരാളുടെ സഹോദരൻ രണ്ട് ലക്ഷം രൂപ യുവതിക്ക് നൽകി എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവാക്കൾ പോലീസിനെ സമീപിച്ചു തുടർന്ന് നടന്ന അന്വേഷണത്തിലാണ് യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.

ഇതേ തുടർന്ന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതിനിടെ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ യുവതി ദില്ലിയിലെ അമൻ വിഹാർ പോലിസ് സ്റ്റേഷനിൽ നൽകിയ പീഡന പരാതിയും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *