സാങ്കേതിക സർവകശാല താത്കാലിക വൈസ് ചാൻസിലർ ഡോ . സിസ തോമസിനെതിരെ സർക്കാറിന്റെ അനുമതിൽ ഇല്ലാതെ സ്ഥാനമേറ്റെടുത്തതിന് ഇന്ന് നടപടി ഉണ്ടാകാൻ സാധ്യത. . ഇതില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സിസ തോമസിനെതിരെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സിസയുടെ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് തള്ളിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നോട്ടീസും നല്‍കി.

സിസ തോമസിനെ നേരിട്ട് കേൾക്കാൻ രാവിലെ ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ഹാജരാകണമെന്ന് കാട്ടി കത്ത് നൽകിയിട്ടുണ്ട്. ഇന്ന് ഹാജരായി തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ വിരമിക്കാനിരിക്കെ വകുപ്പ് തല നടപടി ഉണ്ടാകാൻ സാധ്യത ഉണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ഹര്‍ജി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളിയതോടെയാണ് സിസാ തോമസിന് തിരിച്ചടിയുണ്ടായത്. സര്‍ക്കാരിന് തുടര്‍ നടപടിയെടുക്കാമെന്നും എന്നാല്‍ സിസാ തോമസിന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *