മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചെലവഴിച്ചതില്‍ ക്രമക്കേടും അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായെന്ന് വ്യക്തമായതിനാല്‍ ധാര്‍മികത അൽപമെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ലോകായുക്തയിലെ രണ്ട് ജഡ്ജിമാരില്‍ ഒരാള്‍ മുഖ്യമന്ത്രി കുറ്റം ചെയ്‌തെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. രണ്ടാമത്തെയാള്‍ ഏതു സാങ്കേതിക പ്രശ്‌നമാണ് ചൂണ്ടിക്കാട്ടിയതെന്ന് അറിയാനിരിക്കുന്നതേ ഉള്ളൂവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി ഭരണത്തില്‍ തുടരുന്നത് മുഖ്യമന്ത്രിയുടെ അധികാരദുര മൂലമാണ്..ഇനി മുഖ്യമന്ത്രിക്ക് അനൂകൂലമായി വിധി വരാന്‍ ഒരു സാധ്യതയുമില്ല. പല കേസിലും മുഖ്യമന്ത്രി അന്വേഷണം നേരിടുകയാണ്. ഇപ്പോള്‍ രാജിവച്ചു പോകുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലതെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് താൽപര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *