കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികരെ തീ കൊളുത്തിയ സംഭവത്തിൽ പ്രതികരണവുമായി കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. ട്രെയിനിലുണ്ടായത് പെൺകുട്ടിയ്ക്കെതിരായ ആസൂത്രിതമായ ആക്രമണമാണെന്നാണ് മേയർ അറിയിച്ചത്. എന്നാൽ യാത്രക്കാർ തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിലേയ്ക്ക് നയിച്ചത് എന്നാണ് ദൃക്സാക്ഷികൾ അടക്കം അറിയിക്കുന്നത്
ഡി വൺ കമ്പാർട്ട്മെന്റിലെ യാത്രക്കാർ തമ്മിൽ വഴക്കുണ്ടായെന്നും പിന്നാലെ ഒരാൾ പെട്രോളൊഴിച്ച് സഹയാത്രികനെ തീകൊളുത്തിയെന്നുമാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, ഇതിൽ ഗുരുതരമായി പരിക്കേറ്റ പ്രിൻസ് എന്ന യാത്രക്കാരൻ ബേബി മെമ്മോറിയിൽ ആശുപത്രിയിലാണ്.
