തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പരാതി. ഹാക്ക് ചെയ്യപ്പെട്ട ഫോണില്‍ നിന്ന് പണം ആവശ്യപ്പെട്ട് വിവിധ പിസിസി അധ്യക്ഷന്മാര്‍ക്കും നേതാക്കള്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചു. കെ സി വേണുഗോപാല്‍ തന്നെയാണ് തന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും നേതാക്കൾക്ക് പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചെന്നുമുള്ള വിവരം പുറത്തുവിട്ടത്.

സംഭവത്തില്‍ കെ.സി വേണുഗോപാലിന്‍റെ സെക്രട്ടറി കെ ശരത് ചന്ദ്രന്‍ ഡിജിപി അനില്‍കാന്തിന് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് ട്വീറ്ററിലൂടെ കെ സി വേണുഗോപാല്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതികളെ വേഗം പിടികൂടണമെന്നും അന്വേഷണത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും കൈമാറാന്‍ തയാറാണെന്നും പരാതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *