തൃശൂര്‍: ചേര്‍പ്പ് കോടന്നൂരില്‍ അച്ഛനെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചിറമ്മല്‍വീട്ടില്‍ ജോയ് ആണ് മരിച്ചത്. 60 വയസായിരുന്നു. 25 വയസുള്ള മകന്‍ റിജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8 മണിയോടുകൂടിയാണ് സംഭവം. റിജോ മദ്യപിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള ആളാണെന്നാണ് പോലീസ് പറയുന്നത്.

വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ റിജോ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ തൃശൂർ ജനല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുഖത്തും, തലക്കുമേറ്റ ഗുരുതര പരിക്കാണ് മരണകാരണം.

കൃത്യം നടത്തിയ കാര്യം റിജോ തന്നെയാണ് ചേർപ്പ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയിയിരുന്നു. വെൽഡിങ് ജോലിക്കാരനാണ് റിജോ. റീനയാണ് ജോയിയുടെ ഭാര്യ. മകൾ: അലീന.

Leave a Reply

Your email address will not be published. Required fields are marked *