ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ‘വില പേശലുകാരന്‍ ” കെ സുരേന്ദ്രനാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ “വില പേശലുകാരൻ ” K സുരേന്ദ്രനാണ്.
സുൽത്താൻ ബത്തേരിയിൽ മത്സരിക്കുവാൻ വേണ്ടി CK ജാനു 10 കോടി ചോദിച്ചപ്പോൾ, 10 ലക്ഷം കൊടുത്തു.
മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കുവാൻ 15 ലക്ഷം ചോദിച്ച K സുന്ദരയ്ക്ക് രണ്ട് ലക്ഷം കൊടുത്തു….
നെയ്മറിനെയും, റൊണാൾഡോയെയുമൊക്കെ സുരേന്ദ്രനാണ് ലേലം വിളിച്ചതെങ്കിൽ അഞ്ചോ ആറോ ലക്ഷത്തിന് വാങ്ങിയേനേ…!

Leave a Reply

Your email address will not be published. Required fields are marked *