തൃശൂരിൽ ചേലക്കര കിള്ളിമംഗലത്ത് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ. കിള്ളിമംഗലത്ത് വീട്ടില്‍ അടക്ക മോഷണവുമായി ബന്ധപ്പെട്ട് വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ് മർദനമേറ്റത്.
കിള്ളിമംഗലം പ്ലാക്കല്‍ പീടികയില്‍ അബാസിന്‍റെ വീട്ടില്‍ നിന്നാണ് തുടര്‍ച്ചയായി അടക്ക മോഷണം പോയത്.ഏതാനും നാളുകളായി സിസിടിവി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മെഡി. കോളജില്‍ ചികിത്സയിലാണ്.
