മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടി കയറ്റം പൂർത്തീകരിച്ചു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ. ദുഖവെള്ളി ദിനത്തിൽ പാതിവഴിയിൽ ഉപേക്ഷ യാത്രയാണ് എ എൻ രാധാകൃഷ്ണൻ പുതുഞായർ ദിനത്തിൽ പൂർത്തിയാക്കിയത്. ബിജെപി പ്രവത്തകർക്കൊപ്പമാണ് വീണ്ടും മലയാറ്റൂർ കുരിശുമുടി കയറാൻ എ എൻ രാധാകൃഷ്ണൻ എത്തിയത്. ദുഖവെള്ളി ദിനത്തിൽ കുരിശുമുടി കയറ്റം പാതിവഴിയിൽ ഉപേക്ഷിച്ചത് വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു.

ആത്മീയ അനുഭൂതി അനുഭവിച്ചാണ് മലയാറ്റൂർ ദർശനം പൂർത്തീകരിച്ചതെന്ന് എ എൻ രാധാകൃഷ്ണൻ മാധ്യമങ്ങളോടു പ്രതികരിച്ചു. കഴിഞ്ഞ തവണ ന്യൂനപക്ഷ മോർച്ചാ സംസ്ഥാന അധ്യക്ഷൻ്റെ നേതൃത്വത്തിൽ മലയാറ്റൂർ മല കയറാൻ എത്തിയപ്പോൾ തനിക്ക് 100 ഡിഗ്രി പനി ഉണ്ടായിരുന്നു. അതിനാലാണ് യാത്ര ഉപേക്ഷിച്ചത്. ആത്മീയ യാത്രയിൽ താൻ ആഗ്രഹിച്ചത് രാജ്യത്തിൻ്റെ മതസൗഹാർദ്ദവും സ്നേഹവും രാജ്യത്തിൻ്റെ നല്ല അന്തരീക്ഷവും ആണ്. തനൊരു വലിയ വിശ്വസിയാണ്. മൂകാംബികയിൽ പോകണം എന്നുണ്ടേൽ അമ്മ വിളിച്ചാലേ പോകാൻ പറ്റൂ, അയ്യപ്പൻ വിളിച്ചാലേ ശബരിമലയിൽ പോകാൻ പറ്റൂ എന്നു വിചാരിക്കുന്ന ആളാണ്. മലയാറ്റൂ‍ർ മുത്തപ്പൻ വിളിച്ചതുകൊണ്ടാണ് തനിക്ക് ഇവിടെ ദർശനഭാഗ്യം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *