ഇത്തവണ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്നും പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഘടനാ ചുമതലയുള്ളയാള്‍ മത്സരിച്ചാല്‍ സ്ഥാനമൊഴിയേണ്ടിവരുമെന്നും കാനം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയസാധ്യതയെന്നത് ആകേക്ഷികമാണ്. ഇടത് മുന്നണിയിൽ പുതിയ പാർട്ടികൾ വന്ന സാഹചര്യത്തിൽ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളിൽ ഇത്തവണ മത്സരിക്കാൻ കഴിയുമോ എന്ന് പറയാനാകില്ലെന്നും കാനം വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രതിപക്ഷം ഉയര്‍ത്തുന്നത് പൈങ്കിളി നോവല്‍ പോലെയുള്ള ആരോപണങ്ങളാണ്. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെക്കുറിച്ചൊന്നും അവര്‍ സംസാരിക്കുന്നില്ലെന്നും കാനം വിമര്‍ശിച്ചു.സംസ്ഥാനത്തെ ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും കാനം ആരോപിച്ചു. സമരം സർക്കാരിനെ ബാധിക്കില്ല. കർഷക സമരവും കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല. സർക്കാരുകൾ പ്രവർത്തിക്കുമെന്നും കാനം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *