കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയിൽ രാഷ്ട്രീയമില്ലെന്നും യുവാക്കളെ സ്വാധീനിക്കാൻ മോദിയുടെ പ്രവർത്തനം തന്നെ ധാരാളമെന്നും ബിജെപി നേതാവ് സുരേഷ് ഗോപി. ഇക്കാര്യം പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

അദ്ദേഹം കേരളത്തിലെ യുവാക്കളുടെ പ്രതിനിധികളുമായി സംസാരിക്കുന്ന പരിപാടിയാണ് ഇതെന്നും സുരേഷ് ഗോപി പറഞ്ഞു. ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘അവർ ആരാണ്?, പോകാൻ പറ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

‘യുവം പരിപാടിയിൽ രാഷ്ട്രീയമില്ലെന്ന് പ്രധാനമന്ത്രി തന്നെയല്ലേ പറഞ്ഞത്? അദ്ദേഹം ഇവിടെവന്ന് കേരളത്തിലെ യുവാക്കളുടെ ഒരു പരിഛേദവുമായി സംസാരിക്കുന്നു. അവരിലെത്ര പേർക്ക് സംസാരിക്കാൻ പറ്റും എന്നത് പ്രോട്ടോക്കോളൊക്കെ വച്ച് നിങ്ങൾക്ക് അറിയാവുന്നതല്ലേ? തിരഞ്ഞെടുക്കപ്പെടുന്ന ചിലരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകും.’ – സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *