ബ്രഹ്മപുരം തീപിടുത്തത്തിൽ ഉപഗ്രഹ ചിത്രം നിർണായക തെളിവാകുമെന്ന് പ്രതീക്ഷിച്ച പോലീസിന് തിരിച്ചടി.തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നാസയിൽ നിന്ന് ലഭിച്ച ഉപ​ഗ്രഹ ചിത്രങ്ങൾ അവ്യക്തം. അത് കൊണ്ട് ർ ബ്രഹ്മപുരം തീപിടുത്തം സ്വാഭാവിക തീപ്പിടിത്തമെന്ന ഫോറൻസിക് റിപ്പോർട്ട് അടിസ്ഥാനമാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കും.അതുകൊണ്ട് അന്തിമ റിപ്പോർട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ രണ്ടാഴ്ചക്കകം സമർപ്പിക്കും.

മാലിന്യ കൂമ്പാരത്തിലെ രാസവസ്തുക്കൾക്ക് വലിയ രീതിയിൽ രാസമാറ്റമുണ്ടായതാണ് തീ പിടിക്കാൻ കാരണം. മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടിൽ നിന്നുമാണ് തീയുണ്ടായതെന്നുംപടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള കാറ്റിന്റെ ദിശ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂന ഇതെല്ലാം തീ കത്തിപ്പടരാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

മാർച്ച് രണ്ടിന് വൈകിട്ട് ആണ് ബ്രഹ്മപുരത്ത് തീപിടിച്ചത്. 12 ദിവസം എടുത്താണ് തീ അണച്ചത്. ഈ വർഷം മൂന്നാം തവണയാണ് മാലിന്യപ്ലാന്റിൽ തീപ്പിടിത്തമുണ്ടായത്. കഴിഞ്ഞ രണ്ടു തവണയും തീപിടിച്ചത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. അന്ന് ആറുമണിക്കൂർ കൊണ്ടാണ് തീ അണയ്ക്കാനായത്.
നിന്നാണ് പുക ഉയരുകയായിരുന്നു. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകളെത്തി തീ അണച്ചു.

Leave a Reply

Your email address will not be published. Required fields are marked *