കേരള നിയമസഭാ ദിനമായ ഇന്ന് മഹത് വ്യക്തികൾക്ക് പുഷ്പാര്‍ച്ചന നടത്തി നിയമസഭാ സ്പീക്കര്‍ ശ്രീ.എ.എന്‍. ഷംസീര്‍. മണിക്ക്നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. ബി.ആര്‍. അംബേദ്കര്‍, കെ.ആര്‍. നാരായണന്‍ എന്നീ മഹദ് ‌വ്യക്തികളുടെ പ്രതിമകളിലാണ് സ്പീക്കര്‍ പുഷ്പാര്‍ച്ചന നടത്തിയത്.

ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍, ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ ടി.പി. രാമകൃഷ്ണന്‍, കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവരും നിയമസഭാ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *