പഴയന്നൂർ സ്വദേശികളിൽ നിന്ന് 93 പവന്‍ സ്വര്‍ണവും 9 ലക്ഷം രൂപയും തട്ടിയ കേസിൽ വനിത എഎസ്ഐആറ് വർഷത്തിന് ശേഷം അറസ്റ്റിൽ. സുഹൃത്തിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐ ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു വർഷത്തിനുള്ളിൽ തിരികെ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് 2017 ൽ പഴയന്നൂർ സ്വദേശിയിൽ നിന്നും 93 പവൻ സ്വർണ്ണവും അധികമായി 3 ലക്ഷം രൂപയും തട്ടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത്ത് ആര്യശ്രീയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ആര്യശ്രീ റിമാന്‍റിലാണ്. എഎസ്ഐയെ അന്വേഷണ വിധേയമായി മലപ്പുറം എസ് പി സസ്പെൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *