ബെംഗളുരു∙ കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാർ സഞ്ചരിച്ച ഹെലി‌‌കോപ്‌റ്റർ അപകടത്തിൽപ്പെട്ട് അടിയന്തിരമായി നിലത്തിറക്കി. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കോലാറിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജക്കൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററിൽ കഴുകൻ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഹെലികോപ്റ്ററിന്റെ ചില്ല് തകർന്നതിനെ തുടർന്ന് എച്ച്എഎൽ.വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി. അപകടത്തിൽ സഹയാത്രികന് നിസാര പരിക്കേറ്റു. ഡി.കെ.ശിവകുമാറും മറ്റ് സഹയാത്രികരും സുരക്ഷിതരാണ്.

Leave a Reply

Your email address will not be published. Required fields are marked *