കോഴിക്കോട്∙: നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് കാർ യാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. ബാലുശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ ഉള്ളിയേരിക്കു സമീപമാണ് അപകടം നടന്നത്. മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), മകന്റെ മകൻ ധൻജിത്ത് (7) എന്നിവരാണ് മരിച്ചത്. അഞ്ചു പേർക്ക് പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *