ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.
പൗരത്വ നിയമത്തിനെതിരെ 2020 ഒക്ടോബറിൽ ഷഹീന്‍ബാഗ് സമരത്തിന് എതിരെ പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എതിരഭിപ്രായവും ജനാധിപത്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പറഞ്ഞ കോടതി, ഇത്തരം സമരങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ട് ആക്ടിവിസ്റ്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിരീക്ഷണം. ആക്ടിവിസ്റ്റുകളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല. ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ പെട്ടന്ന് ഉണ്ടാകും. എന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തില്‍, മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധത്തില്‍ പൊതുസ്ഥലങ്ങള്‍ തുടര്‍ച്ചയായി കയ്യടക്കരുത്- സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചു. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചത്. ഫെബ്രുവരി ഒമ്പതിന് ഹര്‍ജി പരിഗണിച്ചുവെങ്കിലും കോടതി ഉത്തരവ് പുറപ്പെടുവിച്ചത് വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ്.സമരങ്ങള്‍ക്കു വേണ്ടി പൊതുസ്ഥസലങ്ങള് കയ്യടക്കരുതെന്നും പൊതുജന പ്രതിഷേധം നിര്‍ദേശിക്കപ്പെട്ട മേഖലകളില്‍ മാത്രമേ നടത്താവൂ എന്നും കോടതി വ്യക്തമാക്കിയത് .