അമ്യത്സറിൽ സുവർണ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ സ്ഫോടനം. ഇന്നലെയാണ് സ്ഫോടനം ഉണ്ടായത്. തീവ്രവാദ ആക്രമണമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും സ്‌ഫോടനം അപകടമായിരിക്കാമെന്നും തീവ്രവാദ ആക്രമണമല്ലെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതായി പഞ്ചാബ് പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ ചില്ല് തകർന്ന ജനാലയ്ക്കരികിലായി കുറച്ച് പൊടി കണ്ടെത്തി. അമൃത്സറിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *