യുഎഇ: കൊലയാളി തിമിംഗലങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ 2 ദിവസത്തേക്ക് കടലിൽ നീന്തരുതെന്ന് ജാഗ്രതാ നിർദേശം. അബുദാബിയിലും ദുബായിലും ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറപ്പെടുവിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് കടലിൽ 2 ഓർക്കസുകളെ കണ്ടെത്തിയത്.

അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിലെ പരിസ്ഥിതി ആരോഗ്യ സുരക്ഷാ വകുപ്പ് ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്. അബുദാബിയിലെയും, ദുബായിലേയും സ്സ്റ്റാർ ഹോട്ടലുകൾക്ക് സമീപത്തുള്ള ബീച്ച് വെള്ളിയാഴ്ച വരെ അടച്ചിടും. എല്ലാവരും ജാഗ്രത പാലിക്കണം. കടലിൽ നിൽക്കാൻ പാടില്ല. സുരക്ഷിത അകലം പാലിക്കണം. ഇവയെ കണ്ടെത്തിയാൽ 800 555 എന്ന നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *