ട്രഷറി ഓഫീസർമാർക്ക് ധന വകുപ്പ് വാക്കാൽ നിർദേശം നൽകിയതോടെ
സംസ്ഥാനത്തെ ട്രഷറികളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. വാക്കാൽ നിർദേശം നൽകിയത് കൊണ്ട് പ്രത്യേകിച്ച് ഉത്തരവിറക്കേണ്ടെന്നാണ് ധനവകുപ്പിന്റെ നിലപാട്. ബാങ്കുകൾക്ക് നോട്ട് മാറി നൽകാമെന്ന തീരുമാനം ട്രഷറികൾക്ക് ബാധകമല്ലെന്നാണ് ധനവകുപ്പ് പറയുന്നത്
2000 ന്റെ നോട്ടുകളുമായി ഇടപാടുകൾക്കായി ട്രഷറിയിൽ എത്തുന്നവരെ മടക്കി അയയ്ക്കും. ട്രഷറികളിൽ അവശേഷിച്ചിരുന്ന 2000 ന്റെ നോട്ടുകൾ ബാങ്കിലേക്ക് അടച്ചു. അതേസമയം, 2000 രൂപ നോട്ടുകൾ എല്ലാ കെഎസ്ആർടിസി ബസുകളിലും സ്വീകരിക്കുമെന്ന് എംഡി ബിജു പ്രഭാകർ അറിയിച്ചു. ‌

Leave a Reply

Your email address will not be published. Required fields are marked *