ഇടുക്കി പൂപ്പാറയിൽ റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു. അപകടത്തിൽ കാറിന് കേടുപാട് സംഭവിക്കുകയും കാറിലുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. ആനക്ക് പരിക്കുണ്ടോയെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലാണ് സംഭവം നടന്നത്. ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ടത് ചക്ക കൊമ്പനാണെന്നും സംശയമുണ്ട്.
ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം.പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്ന തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ പൂപ്പാറ ടൗണിലൂടെ കാട്ടാന നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *