ദി കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്തോ സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

“നിർജ്ജലീകരണവും അണുബാധയും കാരണം കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരോഗ്യനില നിയന്ത്രണത്തിലാണ്. ഇന്ന് എന്നെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഞാൻ ഡോക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സുദീപ്തോ സെൻ പറഞ്ഞു”.

Leave a Reply

Your email address will not be published. Required fields are marked *