കുന്ദമംഗലം: നൊച്ചിപ്പൊയില്‍ സൗഹൃദം അയല്‍പക്കവേദിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍
പ്രസിഡന്റ് പി. രാജന്‍ അധ്യക്ഷനായി. സെക്രട്ടറി എം.കെ. പ്രേമാനന്ദന്‍ ട്രഷറര്‍ സി. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗം റീന സജീന്ദ്രന്‍, മുന്‍ എം.എല്‍.എ യു.സി. രാമന്‍, പി.കെ. വേലായുധന്‍, പി.ബി. രാജേന്ദ്രന്‍, എം റഹ്‌മാന്‍ എം.
സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *