ദില്ലിയിൽ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സാഹിലിനെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രതി പെൺകുട്ടിയെ ഇരുപതോളം തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. സംഭവ ശേഷം പ്രതി ഒളിവിലായിരുന്നു. ആറ് സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു . പെൺകുട്ടിയെ ഇയാൾ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകനാണ് സാഹിൽ എന്ന് ദില്ലി പോലീസ് പറഞ്ഞു
കൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വഴിയിൽ വെച്ച് ആൾക്കാർ നോക്കിനിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *