കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് വോളന്റിയേഴ്‌സ് , കുന്ദമംഗലം ഹൈസ്കൂൾ എസ്പിസി സ്റ്റുഡന്റസ് എന്നിവർക്കായി ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേത്രത്തിൽ ബോധവൽക്കരണ പരിപാടിയും, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

ചടങ്ങിൽ പിടിഎ പ്രസിഡന്റ്‌ ഫൈസൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവല്ലത്തു ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം രഞ്ജിത്ത്, ഹെഡ് മാസ്റ്റർ ദീപു പി, ജെ എച് ഐ മാരായ സജിത്ത് ടി, സനൽ ടി പി, എസ്പിസി ചാർജ് നീത, ലഹരി വിരുദ്ധ ക്ലബ്‌ കോർഡിനേറ്റർ ഹാഫിസ് പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *