ഗോത്ര വർഗ സമൂഹത്തിൽ നിന്നുള്ള കുട്ടികളെ കായിക ലോകത്തേക്ക് പിടിച്ചുയർത്താനും ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് തടയാനും ആവിഷ്കരിച്ച പരിപാടിയായ ആട്ടക്കളക്ക് തുടക്കം. . വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കായി ആവിഷ്‌കരിച്ച പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

ഇന്ത്യൻ ഫുട്ബോൾ രംഗത്തെ പ്രഗത്ഭ മലയാളി താരങ്ങളായ സി.കെ.വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച 13th ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ചേർന്ന് F13 അക്കാദമിയുടെ സഹായത്താൽ ആവിഷ്‌കരിച്ച പരിപാടിക്കാണ് ഏലൂർ ഗ്രൗണ്ടിൽ തുടക്കമായത്.ഫൗണ്ടേഷന്റെ ഉദ്ഘാടനവും കുട്ടികൾക്കായുള്ള ഫുട്‌ബോൾ പരിശീലനത്തിന്റെ ഔദ്യോഗിക തുടക്കവും മമ്മൂട്ടി നിർവഹിച്ചു. വിനീഷ്, സതീഷ്, ചിഞ്ജിത് എന്നിവർ മമ്മൂട്ടിയിൽ നിന്ന് ഫുട്‌ബോൾ ഏറ്റുവാങ്ങി. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജ്കുമാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *