കണ്ണൂർ ∙ ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാനുമായി ഒരാൾ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുലർച്ചെ ഒന്നരയോടെ ട്രെയിനിൽനിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു.

ഉടൻതന്നെ തീ ആളിക്കത്തിയെന്നും ദൃക്സാക്ഷി ജോർജ് വെളിപ്പെടുത്തി. അഗ്നിരക്ഷാ സേനയെത്തി 45 മിനിറ്റിനുള്ളിൽ തീ അണച്ചു. എൻജിൻ വേർപെടുത്തിയ ശേഷമാണ് തീപിടിത്തമുണ്ടായത്. എൻജിൻ വേർപെടുത്തിയാൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.

കണ്ണൂര്‍– ആലപ്പുഴ എക്സിക്യുട്ടിവ് എക്സ്പ്രസില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചുകളിലൊന്ന് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു. ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *