ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പന സെയ്ന്റ് ജോൺസ് ആശുപത്രിയിൽനിന്ന്‌ ഇടപ്പള്ളി അമൃത ആശുപത്രിയിൽ എത്തിച്ച 17 വയസുകാരി ആൻ മരിയയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാർ. നിലവിൽ 72 മണിക്കൂർ നിരീക്ഷണത്തിനായി ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് (സി.സി.യു.) ആൻ മരിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആൻ മരിയയെ കട്ടപ്പനയിൽനിന്ന് എത്തിക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചതിനാൽ അമൃത ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഹൃദയസംബന്ധമായ മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെ ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല. എന്നാൽ ന്യൂറോ സംബന്ധമായ ചില പ്രശ്നങ്ങളുണ്ട്. ഈ കാര്യങ്ങളാണ് ഡോക്ടർമാണ് ഇപ്പോൾ പരിശോധിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുശേഷം മാത്രമേ ശസ്ത്രക്രിയ അടക്കമുള്ളവയിലേക്ക് കടക്കൂ എന്നാണ് ലഭിക്കുന്ന വിവരം.

കഴിച്ച ദിവസം കൃത്യസമയത്ത് തന്നെ ആൻമരിയയെ എത്തിക്കാനായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മന്ത്രി റോഷി അഗസ്റ്റിന അടക്കം ഇടപെട്ടതിന് പിന്നാലെയായിരുന്നു ഇത്. മന്ത്രി ആശുപത്രിയിൽ നേരിട്ടെത്തി ആൻ മരിയയുടെ രോഗവിവരം ഡോക്ടർമാരുമായി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *