കോഴിക്കോട്: ആൾമറാട്ടം നടത്തി ഹോട്ടലിൽ മുറിയെടുത്ത് വിവാദത്തിലായ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ജയരാജനെയാണ് മൂന്നാം സ്ഥലമാറ്റത്തിന് പിന്നാലെ സസ്പെൻഷൻ ലഭിച്ചത്.
ആദ്യ സ്ഥലം മാറ്റം റദ്ദ് ചെയ്ത് കോഴിക്കോടേക്ക് എസ് ഐ -യായി മടക്കി കൊണ്ടുവന്ന കമീഷണറുടെ നടപടി വിവാദമായതോടെയാണ് ഉത്തര മേഖല ഐജിക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ജയരാജനെ വയനാട്ടിൽ സ്ഥലം മാറ്റിയതും തൊട്ട് പിന്നാലെ സസ്പെൻഷൻ ലഭിച്ചതും.
കോഴിക്കോട് ലിങ്ക് റോഡിലുള്ള ഹോട്ടലിൽ ഒരു സ്ത്രീയുമായി മുറിയെടുത്തു പദവി ദുരുപയോഗം ചെയ്യുകയായിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനം, സ്വഭാവ ദൂഷ്യം എന്നിവ കണിച്ച് കൊണ്ടാണ് ജയരാജനെ സസ്പെൻഡ് ചെയ്തത്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമീഷണറുടെ ഉത്തരവ് പ്രകാരമായിരുന്നു ഇങ്ങനെ ഒരു നടപടി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കോഴിക്കോട് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
ഹോട്ടലിൽ ഒരു സ്ത്രീയുമായി മുറിയെടുത്തു. എന്നാൽ മുറിയുടെ വാടക കുറച്ചു കിട്ടാൻ സബ് ഇൻസ്പെക്ടർ ആണെന്ന് കള്ളം പറയുകയും 2000 രൂപയുടെ വാടക മുറിക്ക് 1000 രൂപ മാത്രം നൽകി. തുടർന്നാണ് സംഭവം വിവാദമാകുന്നത്.
