ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ വ്യാജ ഡോക്ടറെയും സഹായിയെയും അറസ്റ്റ് ചെയ്തു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന സംഭവത്തിൽ ഷൊയ്ബ്, ഇര്‍ഫാന്‍ സയിദ് എന്നിവരാണ് പിടിയിലായത്.

യുവതിയുടെ ഭര്‍ത്താവാണ് പ്രതികളെ പിടികൂടുന്നത്. പരിശോധനയ്ക്കായി ഡോക്ടറുടെ മുറിയിലേക്ക് പോയ യുവതിയ ഏറെ നേരെ കാണാത്തതിനെ തുടര്‍ന്നുണ്ടായ സംശയത്തിൽ ഭര്‍ത്താവ് നടത്തിയ തിരച്ചിലിനിടെയാണ് അതിക്രമം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രകോപിതനായ ഭർത്താവ് ആശുപത്രിയിൽ ബഹളം വയ്ക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.

സംഭവത്തില്‍ ആശുപത്രി ഉടമയടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. ആശുപത്രി ഉടമ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *