ന്യൂഡൽഹി∙ വിദേശസന്ദർശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. യുഎസ് സന്ദർശനം കഴിഞ്ഞു രാഹുൽ ഇന്ന് മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിദേശസന്ദർശനങ്ങളെക്കുറിച്ച് ചോദ്യം ഉന്നയിച്ച് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

‘‘എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഇത്രയധികം സമയം വിദേശത്ത് ചെലവഴിക്കുന്നത്, അദ്ദേഹത്തിന്റെ സന്ദർശനങ്ങളിലെ ഭൂരിഭാഗം കാര്യങ്ങളും നിഗൂഢമാണ്. വിദേശ ഏജൻസികളുമായും ഗ്രൂപ്പുകളുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ചകൾ രാജ്യതാൽപ്പര്യങ്ങൾക്കു വിരുദ്ധമാണെന്നു പല റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ഉയരുകയാണ്’’– ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

അതേസമയം 21 ദിവസത്തോളം നീണ്ട യുഎസ് സന്ദർശനത്തിനു പിന്നാലെ ഇന്ന് രാഹുൽ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തും. പട്നയിൽ ജൂൺ 23നു നടക്കാനിരിക്കുന്ന നിർണ്ണായക പ്രതിപക്ഷയോഗത്തിനു മുന്നോടിയായാണു രാഹുൽ ഗാന്ധി ഇന്ത്യയിലേക്കു തിരിച്ചെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *