രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ താജ്‌മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ജൂണ്‍ 16 മുതല്‍ സ്‌മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്‌തു വകുപ്പ് അറിയിച്ചിട്ടുണ്ട്

All Centrally protected monuments/sites and museums under ASI will be opened from 16th June: Archaeological Survey of India pic.twitter.com/Kig3w0AEEt

— ANI (@ANI) June 14, 2021
കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിരുന്നു. സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും ഇവ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *