കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കുഴൽപ്പണ വേട്ട. കൊണ്ടോട്ടി ബൈപ്പാസ് റോഡിൽ മലബാർ ഗോൾഡ് നടുത്ത് ഇന്നലെ പുലർച്ചെ 05.30 ക്ക് KL 56./P/3300 എന്ന നമ്പറിലുള്ള റെനോൾട്ട് ബ്ലാക്ക് കളർ കാർ പോലീസ് വണ്ടിയെ കണ്ട് പുറകോട്ട് എടുക്കുന്ന സമയത്ത് വേറെ വണ്ടിയെ ഇടിക്കുകയായിരുന്നു. പരിശോധനക്കെത്തിയ നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ എസ് ഐ വിജയൻ, സി പി ഓ ഷുഹൈബ് എന്നിവരെ കണ്ട് കാറിലുണ്ടായിരുന്നവർ പരിഭ്രമത്തിലായി. തുടർന്ന് നടന്ന പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ച നിലയിലുള്ള പണംകണ്ടെത്തിയത്. തുടർന്ന് പണം കൊണ്ടോട്ടി താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാരായ ശരത് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തു. 29,84700 രൂപയാണ് പ്രതികളായ മുഹമ്മദ് ഷഹബാസ്, എസ് പി രൻഗു, മണികണ്ഠൻ എന്നിവരിൽ നിന്ന് കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ പ്രതികളിൽ നിന്ന് 750ഗ്രാം സ്വർണവും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
