രാമക്ഷേത്ര ഭൂമി വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
കോടിക്കണക്കിനുവരുന്ന ജനങ്ങൾ ഭഗവാന്റെ കാൽക്കൽ കാണിക്കയായി പണം നൽകിയത് അവരുടെ വിശ്വാസവും ഭക്തിയും കൊണ്ടാണ്. ആ പണം തെറ്റായ രീതിയിൽ ചെലവഴിക്കപ്പെട്ടത് പാപമാണെന്ന് മാത്രമല്ല, വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.ട്വിറ്ററിലൂടെയാണ് പ്രിയങ്ക അഭിപ്രായം രേഖപ്പെടുത്തിയത് .
करोड़ों लोगों ने आस्था और भक्ति के चलते भगवान के चरणों में चढ़ावा चढ़ाया। उस चंदे का दुरुपयोग अधर्म है, पाप है, उनकी आस्था का अपमान है।
— Priyanka Gandhi Vadra (@priyankagandhi) June 14, 2021
രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റിനെതിരെയാണ് അഴിമതി ആരോപണം ഉയര്‍ന്നരിക്കുന്നത്. സ്വകാര്യ വ്യക്തിയില്‍നിന്ന് രണ്ട് റിയല്‍ എസ്റ്റേറ്റ് ഡീലേഴ്സ് രണ്ട് കോടി രൂപയ്ക്കു വാങ്ങിയ സ്ഥലം 18 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നാണ് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
