സംസ്ഥാനത്ത്കൂടുതൽ ട്രെയിൻ സർവിസുകൾ പുനരാരംഭിക്കുന്നു .ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തില്‍ സര്‍വീസ് നടത്തും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.ഈ ആഴ്ചയോടെ മുഴുവന്‍ സര്‍വീസുകളും തുടങ്ങും. യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍വീസ് ഭാഗികമായി നിര്‍ത്തിയത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ തുടങ്ങുന്നതിന് മുന്നോടിയാണ് നീക്കം. ഒന്‍പതെണ്ണം നാളെ പുനരാരംഭിക്കും. 30 സര്‍വീസുകളാണ് നിര്‍ത്തിവച്ചിരുന്നത്. അതേസമയം, സംസ്ഥാനത്ത് ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജൂണ്‍ 16 വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുകയെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗവ്യാപന തോത് അനുസരിച്ച് പ്രാദേശികമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പരിപാടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *