സമൂഹത്തിന് ഏറെ പ്രിയങ്കരനും ന്യൂനപക്ഷത്തിനു വേണ്ടി പാർലമെന്റിൽ നിലക്കാത്ത ശബ്ദം ഉയർത്തുന്ന ഈ ടി മുഹമ്മദ് ബഷീർ സാഹിബ് എംപിക്ക് ഇന്ന് ജന്മദിനം. മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം എരഞ്ഞിക്കൽ തലാപ്പിൽ മൂസ കുട്ടി ഫാത്തിമ ദമ്പതികളുടെ മകനായി 1946 ജൂലൈ ഒന്നിന് ജനനം.

പതിനാറാം ലോകസഭയിൽ പൊന്നാനി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ ഇ.ടി. മുഹമ്മദ് ബഷീർ‍. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അംഗമായ ഇദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985 (ഉപതെരഞ്ഞെടുപ്പ് ), 1991, 1996 , 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പൊന്നാനി ലോകസഭാമണ്ഡലത്തിൽ നിന്ന് 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ലോക്സഭയിലേക്ക് മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ട ഇ ടി അറിയപ്പെടുന്ന വാഗ്മിയും പ്രഗല്ഭനായ പാർലമെന്റേറിയനുമാണ്. 2018 മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

നിരവധി കാരുണ്യ പ്രവർത്തനം കൊണ്ട് ജനമനസുകളിൽ ഇടം പിടിച്ച ഇ ടി തിരുവന്തപുരം,കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ സിഎച്ച് സെന്ററുകൾ തുടങ്ങുകയും ഇത് രോഗികൾക്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധം ആശ്വാസകരമായി തീരുകയും ചെയ്തു. ജാതിമതഭേതമന്യേ എല്ലാവർക്കും ഉപകാരപ്രതമാകുന്ന രീതിയിലാണ് ഇദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനം. കോഴിക്കോട് എംവിആറിന് സമീപം ചൂലൂര് ഇദ്ദേഹം രോഗികൾക്ക് വേണ്ടി പുതുതായി ആരംഭിച്ച സിഎച്ച് സെന്റർ രോഗികൾക്ക് ഏറെ ആശ്രയകരമാണ്. അതേസമയം തിരൂരിൽ തുടങ്ങുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള സിഎച്ച് സെന്ററിന്റെ പണി നിലവിൽ നടന്ന്കൊണ്ടിരിക്കുകയാണ്. കാരുണ്യ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ കൈയൊപ്പായ ഇദ്ദേഹം ഇനിയും ഒരുപാട് ഒരുപാട് നൻമകൾ ചെയ്യട്ടെ.

Leave a Reply

Your email address will not be published. Required fields are marked *