ഏക സിവില്‍ കോഡിനെതിരെ ബഹുജന മുന്നേറ്റം വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
എല്ലാ മതവിഭാഗങ്ങളേയും ഏക സിവില്‍കോഡ് ബാധിക്കും. മറ്റ് മതനേതാക്കളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ യോജിച്ച മുന്നേറ്റമുണ്ടാക്കും. ഇക്കാര്യത്തിന് സമസ്ത മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയെല്ലാം മതനിയമത്തില്‍ വരുന്നതാണ്. ഏകസിവില്‍കോഡ് ഇതിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് ഏക സിവില്‍കോഡിനെതിരാണ്. ഇതിനെ സമസ്ത സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുന്നി ഐക്യത്തോട് സമസ്തക്ക് എതിര്‍പ്പില്ല. സുന്നി ഐക്യത്തിനായി വ്യവസ്ഥാപിത മാര്‍ഗത്തിലുള്ള യോജിപ്പിന് തയാറാണ്. ഐക്യത്തിനായി വിട്ടുവീഴ്ചകള്‍ക്ക് സമസ്ത തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് സമസ്ത നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടത്തും. ഐക്യത്തിന് ആര് മുൻകൈയെടുത്താലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
