രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സി പി ഐ എം നടത്തുന്ന ദേശിയ സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ സഹകരിച്ചത് പോലെ ഏക സിവിൽ കോഡ് പ്രശ്നത്തിലും സി പി ഐ എമുമായി സഹകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

സമസ്ത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. അദ്ദേഹത്തിന് നേരിട്ട് നിവേദനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സംഘടിപ്പിച്ച സമസ്തയുടെ പ്രത്യേക കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം.ഏക സിവില്‍ കോഡ് മുസ്ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. സിവില്‍ കോഡ് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഭരണാധികാരികളില്‍നിന്ന് ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാന്‍ പാടില്ല. ഏത് നിയമവും ഭരണഘടനയ്ക്ക് അനുസൃതമാകണം. ഓരോ മതങ്ങള്‍ക്കും വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *