ചാത്തമംഗലം : ചാത്തമംഗലത്ത് കൊടുവാപ്പടിക്കൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുഴിമഴിൽ കടവിൽ നിന്ന് എന്റെ മുക്കം സന്നദ്ധ സംഘനയും നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് യുവതിയുടെ മൃതദേഹം പുറത്തെടുത്തത്.
ജമീല എന്ന സ്ത്രീയെ കാണാതായതായി കുന്ദമംഗലം പൊലീസിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയായിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന ചെരിപ്പ് പുഴക്ക് സമീപം കണ്ടെത്തിയതിനാൽ പുഴയിൽ തെരച്ചിൽ ഉർജ്ജിതമാക്കിയിരുന്നു.
