താല്പര്യപത്രം ക്ഷണിച്ചു

ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ കീഴിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ മിഷൻ ശക്തിയുടെ ഭാഗമായി ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൺ ഓഫീസ് സജ്ജീകരിക്കുന്നതിനായി സാധനസാമഗ്രികൾ വാങ്ങുന്നതിന് ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. താല്പര്യപത്രം ജൂലൈ 29ന് വൈകുന്നേരം 4 മണിക്കകം ജില്ലാ വനിത ശിശു വികസന ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370750

സീറ്റൊഴിവ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ്‌വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌ സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 0495 2723666, 0495 2356591, kozhikode@captkerala.com

റേഷൻ കടകൾക്ക് അവധി

കര്‍ക്കിടകവാവ്‌ പ്രമാണിച്ച്‌ ജൂലൈ 17 ന് ഉച്ചയ്ക്ക്‌ ഒരു മണി വരെ റേഷന്‍ കടകള്‍ക്ക്‌ നിയന്ത്രിത അവധിയായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു.

ഫിഷറീസ്‌ വകുപ്പ്‌ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതി (2023-24) യുടെ വിവിധ ഘടക പദ്ധതികളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കുളങ്ങളിലെ ശാസ്ത്രീയ മത്സ്യകൃഷി ( തിലാപ്പിയ, ആസാംവാള, വരാല്‍, അനബാസ്‌) ശുദ്ധജല കാര്‍പ്പ്‌ മത്സ്യകൃഷി, പടുതാകുളങ്ങളിലെ മത്സ്യകൃഷി (വരാൽ,ആസാംവാള, അനബാസി), റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ), ബയോഫ്ളോക്ക്‌ മത്സ്യകൃഷി രിലാപ്പിയ, വനാമി, വരാല്‍, ആസാം വാള), കൂടുകളിലെ മത്സ്യകൃഷി (തിലാപ്പിയ, കരിമീന്‍, മറൈൻ ഫിഷ്‌-സീബാസ്‌), ഓരുജല കുളങ്ങളിലെ പൂമീന്‍, കരിമീന്‍, ചെമ്മീന്‍ കൃഷി എന്നിവയാണ്‌ വിവിധ ഘടക പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോറം കോന്നാട്‌ ബീച്ചിലുള്ള മത്സ്യ കർഷക വികസന ഏജന്‍സിയിലും, വടകര, കൊയിലാണ്ടി, ബേപ്പൂർ, വെള്ളയില്‍, താമരശ്ശേരി എന്നീ മത്സ്യഭവനുകളില്‍ നിന്നും ലഭ്യമാണ്‌. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകൾ സഹിതം ജൂലൈ 31ന്‌ വൈകുന്നേരം അഞ്ച് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കുന്നതാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0495 – 2381430

അപേക്ഷ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ട്‌ നം.49/24 ലൈബ്രറി നവീകരണം-ലൈബ്രറികള്‍ക്ക്‌ കമ്പ്യൂട്ടര്‍, പ്രിന്റർ അനുവദിക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ബ്ലോക്കിന്‌ കീഴിലെ പഞ്ചായത്തുകളിലെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള വായനശാലകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നേരത്തെ അനുവദിക്കപ്പെട്ടവര്‍ക്ക്‌ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ജൂലൈ 27 ന് വൈകീട്ട്‌ അഞ്ച് മണി വരെ പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃകക്കും കൂടുതല്‍ വിവരങ്ങൾക്കും : 0496 2620305.

ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട്‌ ആര്‍ട്ട്‌ ഗ്യാലറി ആൻഡ് കൃഷ്ണമേനോന്‍ മ്യൂസിയത്തിലെ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന 12 മരങ്ങളുടെ ചില്ലകള്‍ പ്രൂണ്‍ ചെയ്യുന്നതിന് താല്പര്യമുള്ള വൃക്തികള്‍, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ നൽകുന്ന കവറിന്‌ പുറത്ത്‌ “മ്യൂസിയം കോമ്പൗണ്ടിൽ സ്ഥിതിചെയുന്ന 12 എണ്ണം മരങ്ങളുടെ ചില്ലകൾ പ്രൂണ്‍ ചെയ്യുന്ന പ്രവൃത്തിയുടെ ക്വട്ടേഷന്‍” എന്ന്‌ എഴുതിയിരിക്കണം. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് മൂന്നിന് വൈകുന്നേരം മൂന്ന് മണിവരെ. അന്നേ ദിവസം വൈകുന്നേരം 3.30ന്‌ ക്വട്ടേഷന്‍ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2381253

Leave a Reply

Your email address will not be published. Required fields are marked *