മാനന്തവാടി∙ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിൽ കളിച്ച ആദ്യ കേരള താരമായ മിന്നു മണിക്ക് ആദരമൊരുക്കിയിരിക്കുകയാണ് ജന്മനാട്. മാനന്തവാടിയിലെ മൈസൂരു റോഡ് ജങ്ഷന് ‘മിന്നു മണി ജങ്ഷൻ’ എന്നാണ് മാനന്തവാടി നഗരസഭ പേരു നൽകിയത്. ഇക്കാര്യം ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റല്‍സ്. വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ് മിന്നു.
‘‘വയനാട്ടിൽനിന്നുള്ള ഈ ചിത്രം, നിങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിനുള്ള ഓര്‍മപ്പെടുത്തലാണ്. ടീം ഇന്ത്യയിലെ അരങ്ങേറ്റത്തിനും ബംഗ്ലദേശിനെതിരായ തകർപ്പൻ പ്രകടനത്തിനും പിന്നാലെ മിന്നു മണിക്ക് നാടൊരുക്കിയ സർപ്രൈസ് സമ്മാനം.’’– ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലാണ് മിന്നു മണി ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളും കളിച്ച മിന്നു വിക്കറ്റ് വേട്ടയിൽ രണ്ടാമതെത്തി. അഞ്ച് വിക്കറ്റുകളാണ് മിന്നു ബംഗ്ലദേശിനെതിരെ
