തീവ്രന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ സംഭവിച്ചാല്‍ ആശങ്ക കൂടും; പെരിങ്ങല്‍കുത്ത് ഡാം തുറക്കും; ചാലക്കുടി പുഴയില്‍ ജാഗ്രതാ നിര്‍ദ്ദേശം; നാല് ജില്ലകളില്‍ സ്കൂളുകള്‍ക്ക് പൂര്‍ണ്ണ അവധി; മഴ കനക്കുമ്ബോള്‍ വടക്കൻ കേരളത്തില്‍ കനത്ത മഴ തുടരും. മദ്ധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍കടലിനും, വടക്ക് – പടിഞ്ഞാറൻ ബംഗാള്‍ ഉള്‍കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടുവെന്നും 24 മണിക്കൂറിനുള്ളില്‍ ഇത് ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ജൂലൈ 26 ഓടെ ഇത് വീണ്ടും തീവ്രന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കേരളത്തില്‍ ജൂലൈ 27 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ കേരളത്തിലും നല്ല മഴയ്ക്ക് സാധ്യതയുണ്ട്. മലയോരത്ത് ജാഗ്രത കര്‍ശനമാക്കി.
നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും അവധി ബാധകമായരിക്കില്ല.
ഒൻപത് ജില്ലകളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലെര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് നിലവില്‍ യെല്ലോ അലെര്‍ട്ടുള്ളത്. നാളെയും മറ്റന്നാളും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുണ്ട്. നിലവില്‍ വലിയ മഴ മുന്നറിയിപ്പുകളില്ലെങ്കിലും തെക്കൻ കേരളത്തിലെ പല പ്രദേശങ്ങളിലും രാത്രിയിലും മഴ ലഭിച്ചു.
മലയോര മേഖലകളില്‍ എല്ലാം നല്ല മഴയുണ്ട്. ഇടുക്കിയിലും മഴ തുടരുന്നു. തൊടുപുഴ ഉള്‍പ്പെടെ ലോറേഞ്ച് മേഖലകളിലും മൂന്നാര്‍, അടിമാലി, ചെറുതോണി, പീരുമേട് തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ഇന്നലെയും ശക്തമായ മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്നു യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ഇന്നലെ രാവിലെ 8ന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ പെയ്തതു ശരാശരി 63.68 മില്ലീമീറ്റര്‍ മഴയാണ്. ദേവികുളം താലൂക്കിലാണ് കൂടുതല്‍ മഴ. 24 മണിക്കൂറിനിടെ ജില്ലയില്‍ 3 വീടുകള്‍ ഭാഗികമായി തകര്‍ന്നതായാണ് പ്രാഥമിക വിവരം. ജില്ലയില്‍ ഒരിടവേളയ്ക്കു ശേഷം മഴ വീണ്ടും ശക്തമായതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 2325.78 അടിയായി. കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകളിലൊന്ന് ഇന്നലെ വൈകിട്ടോടെ ഉയര്‍ത്തി. മഴ ശക്തമായ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശമുണ്ട്
