തിരുവനന്തപുരം∙ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. തിരുച്ചിറപ്പള്ളിയിൽനിന്നു ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.

161 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലാൻഡിങ് ഗിയറിലെ തകരാർ കാരണമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തിൽ അഗ്നിശമന സേനയും ആംബുലൻസുകളും തയാറാണ്.

Leave a Reply

Your email address will not be published. Required fields are marked *