ഭർത്താവിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് കള്ള മൊഴി നൽകിയ അഫസ്നയുടെ പിതാവ് പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തി.കേസ് ഇല്ലാതാക്കാൻ പോലീസ് നിരവധിതവണ തന്നെ വിളിച്ചുവെന്നും തന്റെ മുന്നിൽ വെച്ച് പുരുഷ പോലീസ് മകളെ മാർദിച്ചെന്നും ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചതെന്നും അഫ്സാനയുടെ പിതാവ് അലി ഷംസുദീൻ പറഞ്ഞു.
പൊലീസ് മർദ്ദിച്ചതിൽ ഹൈക്കോടതിയില്‍ ഹർജി നൽകും. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകും. വീട് വിറ്റാണെങ്കിലും കേസുമായി സുപ്രീംകോടതിയിൽ പോകും. കുറ്റക്കാർക്ക് ശിക്ഷ കിട്ടണം. നീതി ലഭിക്കാൻ ഏത് അറ്റം വരെയും പോകുമെന്നും അഫ്സാനയുടെ പിതാവ് പറഞ്ഞു.

പൊലീസ് മർദ്ദിച്ചതിൽ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അഫ്സാന പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകും. നിലവിൽ നൂറനാട് കെസിഎം ആശുപത്രിയിൽ ചികിത്സയിലാണ് അഫ്സാന. പൊലീസ് പറഞ്ഞതാണ് താൻ ചെയ്തത്. പൊലീസ് പറഞ്ഞിട്ടാണ് നൗഷാദിനെ കൊന്നെന്ന് സമ്മതിച്ചത്. കുഞ്ഞുങ്ങളെപ്പോലും കാണിക്കില്ല. വാപ്പയെ പ്രതിചേർക്കുമെന്നും കെട്ടിത്തൂക്കുമെന്നും പറഞ്ഞു. അതുകൊണ്ട് മാത്രമാണ് കൊന്നെന്ന് സമ്മതിച്ചതെന്നും അഫ്സാന വ്യക്തമാക്കി.

തനിക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് ഇപ്പോഴാണ് അറിയുന്നത്. വാ‍ർത്തകൾ കേട്ടപ്പോഴാണ് അവിടെ കൊണ്ടുപോയത് ഈ കുറ്റങ്ങൾ ചാർത്താൻ ആണെന്ന് മനസ്സിലായതെന്നും അഫ്സാന പറഞ്ഞു. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും പെപ്പർ സ്പ്രേ പ്രയോഗിച്ചെന്നും അഫ്സാന ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *