കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനം പുറപ്പെടാന്‍ വൈകി. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. യുവതിയെ നെടുമ്പാശേരി പൊലീസിനു കൈമാറി. വിമാനം ഒരു മണിക്കൂര്‍ വൈകി പുറപ്പെട്ടു.

ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയ്ക്കു പോകാനെത്തിയ തൃശൂര്‍ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിലെന്താണെന്ന ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ബോംബാണെന്ന് പറഞ്ഞത്. തുടര്‍ന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തില്‍ വീണ്ടും പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *