ബാലുശ്ശേരി: പൂനൂരിൽ വൻ കുഴൽപ്പണ വേട്ട. രണ്ട് യുവാക്കളിൽ നിന്നായി പത്ത് ലക്ഷത്തി പതിനായിരം രൂപയാണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. മങ്ങാട് നെരോത്ത് നിരപ്പിൽ മുഹമ്മദ് ഷാമിൽ (20), മങ്ങാട് കല്ലുവീട്ടിൽ നിയാസ് കെ.വി (20) എന്നിവരാണ് അറസ്റ്റിലായത്.

പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ സ്കൂൾ യൂണിഫോം ധരിച്ചാണ് രണ്ട് യുവാക്കളും നിന്നിരുന്നത്. സബ് ഇൻസ്പെക്ടർ റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. സ്ഥിരമായി കുഴൽപ്പണം വിതരണം ചെയ്യുന്നവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എസ്.സി.പി.ഒമാരായ ബഷീർ, ബിജു കെ.ടി, രജീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *